ധനകാര്യം

ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപത്തിന് എന്ത് പറ്റും?, ഇന്‍ഷുറന്‍സ് തുക എത്ര കിട്ടും?; വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാങ്കുകളിലെ നിക്ഷേപത്തിന് ഒരു ലക്ഷം രൂപ വരെ മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയുളളുവെന്ന് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍. ഇതിന്റെ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഇതുസംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഡിഐസിജിസി അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ പിഎംസി ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിഐസിജിസിയുടെ വിശദീകരണം.

നിലവില്‍ ബാങ്ക് തകരുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡിഐസിജിസി ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കും. കൂടുതല്‍ നിക്ഷേപം നടത്തിയാലും ഒരു ലക്ഷം രൂപ വരെ മാത്രമേ നഷ്ടപരിഹാരമായി ലഭിക്കുകയുളളൂ. ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇതിന്റെ പരിധി ഉയര്‍ത്തണമെന്നാണ് നിക്ഷേപകരുടെ മുഖ്യ ആവശ്യം. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ഒരു ലക്ഷം രൂപ വരെ നല്‍കാനെ നിര്‍വാഹമുളളുവെന്ന് ഡിഐസിജിസി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല