ധനകാര്യം

സെഞ്ചുറിയടിച്ചിട്ടും കുതിപ്പ്, തുര്‍ക്കിയില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സവാളയെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സവാളയുടെ വില നിയന്ത്രിക്കാന്‍ രാജ്യത്തേക്കുള്ള സവാള ഇറക്കുമതി ഉയര്‍ത്തുന്നു. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് സവാള ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. 

11,000 ടണ്‍ സവാളയാവും ആദ്യം തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുക. 6,900 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ ഈജിപ്തുമായി കരാറിലെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ 80-120 രൂപ യാണ് സവാളയുടെ വില. വിപണിയിലേക്ക് സവാള കൂടുതല്‍ എത്തിച്ച് വില പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. 

1.2 ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ നവംബര്‍ 20ന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. മഴ ശക്തിപ്പെട്ടതോടെ സവാള ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിലേക്ക് എത്തിച്ചത്. സവാള ഉത്പാദനത്തില്‍ 26 ശതമാനത്തോളം കുറവാണുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്