ധനകാര്യം

സ്വര്‍ണവില 29,000ലേക്ക്; പവന് 320 രൂപ ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുതിച്ച് ഉയരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 28640 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 3580 രൂപയായി. ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തര്‍ക്കം തുടരുമെന്ന ആശങ്കയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

കഴിഞ്ഞമാസം സ്വര്‍ണവില പവന് 28,800 രൂപ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഒരുഘട്ടത്തില്‍ വില ഇടിഞ്ഞ് 28200 രൂപയായി താഴ്ന്നു. ഇത് കഴിഞ്ഞമാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണ്. കഴിഞ്ഞ ഒന്‍പതുദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഉയര്‍ന്നത്. ചൈനയുമായുളള വ്യാപാരതര്‍ക്കം പരിഹരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുന്നവരുടെ എണ്ണം ഉയരുന്നതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്