ധനകാര്യം

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതൈ!; അടുത്തവര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് കിട്ടില്ല, മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മുന്നറിയിപ്പ്. വിവിധ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും വൈകാതെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വാട്‌സ് ആപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വിന്‍ഡോസ് ഫോണുകളില്‍ ഈ മാസം 31 ഓടേ സേവനം നിലയ്ക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.

ആന്‍ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലുമാണ് അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ വാട്‌സ് ആപ്പ് സേവനം അവസാനിക്കുന്നത്. അതായത് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പ് സേവനം വൈകാതെ ലഭിക്കാതെ വരുമെന്ന് സാരം. പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വാട്‌സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു.

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുകയാണ്. ഡിസംബര്‍ 31ന് സപ്പോര്‍ട്ട് അവസാനിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. സമാനമായ കാലയളവില്‍ തന്നെ വിന്‍ഡോസ് ഫോണുകളില്‍ സേവനം അവസാനിപ്പിക്കാനാണ് വാട്‌സ് ആപ്പ് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം സമയപരിധി തീരുന്നതിന് മുമ്പ് വരെയുളള ചാറ്റുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന്‍ ഉണ്ട്. അതുവഴി ചാറ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നും വാട്‌സ് ആപ്പ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'