ധനകാര്യം

ജനുവരി ഒന്നുമുതല്‍ റുപേ, യുപിഐ ഇടപാടുകള്‍ 'സൗജന്യം'; അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റുപേ, ഭീം യുപിഐ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് ജനുവരി ഒന്നുമുതല്‍ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഈടാക്കുന്നതല്ല. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ സൗജന്യമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന പൊതുമേഖല ബാങ്ക് മേധാവികളുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് വൈകാതെ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കും. ഡിജിറ്റല്‍ സംവിധാനത്തിലൂടെ പണം കൈപ്പറ്റുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന തുകയാണ് എംഡിആര്‍. ഡിജിറ്റല്‍ പണമിടപാടിന് ആവശ്യമായ സജ്ജീകരണങ്ങള്‍ വ്യാപാരികള്‍ക്ക് ഒരുക്കി നല്‍കുന്നത് ബാങ്കുകളാണ്. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന ചെലവാണ് വ്യാപാരികളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ ചെലവിലുളള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീം യുപിഐ, റുപേ കാര്‍ഡ് എന്നി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് എംഡിആര്‍ ഈടാക്കേണ്ടതില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. ഇവയ്ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുമ്പോള്‍ ബാങ്കുകളും റിസര്‍വ് ബാങ്കുമാണ് ഇനിമുതല്‍ ചെലവ് വഹിക്കേണ്ടി വരുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്