ധനകാര്യം

റീചാർജ് നിരക്ക് വീണ്ടും കുത്തനെ കൂട്ടി എയർടെൽ; ഇൻകമിങ് കോളിനും റീചാർജ് നിർബന്ധമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; വീണ്ടും റീചാർജ് നിരക്ക് കുത്തനെ കൂട്ടി ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ. പ്രീപെയ്ഡ് പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജാണ് ഞായറാഴ്ച മുതൽ കൂട്ടിയത്. നിലവിലെ പ്രതിമാസ റീചാർജ് നിരക്കായ 35 രൂപയിൽ നിന്ന് 45 രൂപയായാണ് ഉയർത്തിയത്. ഇതോടെ ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താവിനും അതിന്റെ നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും 10 രൂപ കൂടി അധികം നൽകേണ്ടിവരും.

കഴിഞ്ഞ മാസം എയർടെല്ലും വോഡഫോൺ ഐഡിയയും 40 ശതമാനം വരെ താരിഫ് വർധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് എയർടെൽ വീണ്ടും നിരക്ക് വർധിപ്പിച്ചത്. സാധാരണക്കാരെ ബാധിക്കുന്നതാണ് പുതിയ വർധനവ്. കൂടാതെ സേവനങ്ങൾ ലഭിക്കുന്നതിന് 28 ദിവസത്തിലൊരിക്കൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്നും എയർടെൽ വ്യക്തമാക്കി. ഇങ്ങനെ റീചാർജ് ചെയ്തില്ലെങ്കിൽ കാലാവധി കഴിഞ്ഞാൽ ഇൻകമിങ് കോളുകളും ലഭിക്കില്ലെന്നാണ്  പരസ്യ അറിയിപ്പിലൂടെ എയർടെൽ അറിയിച്ചത് . റീചാർജ് ചെയ്തില്ലെങ്കിൽ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും.

കഴിഞ്ഞ നവംബറിലാണ് എയർടെൽ മിനിമം റീചാർജ് നിരക്ക് 35 രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ റീചാർജ് ചെയ്യാത്ത ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും നെറ്റ്‌വർക്ക് ചെലവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ വിതരണം ചെയ്തിരുന്നു ലൈഫ് ടൈം സിമ്മുകളെല്ലാം ഇപ്പോൾ പ്രതിമാസം റീചാർജ് ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പ്രതിമാസ റീചാർജ് ചെയ്തില്ലെങ്കിൽ ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾ ലഭിക്കില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം റീചാർജ് ചെയ്തില്ലെങ്കിൽ എയർടെൽ വരിക്കാര്‍ക്ക് 15 ദിവസം വരെ ഇൻകമിങ് കോൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ 15 ദിവസം ഏഴു ദിവസമായി കുറച്ചിരിക്കുകയാണ്.

ഇതിനർഥം, പ്ലാൻ‌ കാലാവധി കഴിഞ്ഞാൽ‌ എയർ‌ടെൽ‌ വരിക്കാരന് ഒരാഴ്ച കൂടി മാത്രമേ കോളുകൾ‌ സ്വീകരിക്കാൻ‌ കഴിയൂ. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിലും വരിക്കാർക്ക് വോയ്‌സ് കോളുകൾ ചെയ്യാൻ കഴിയില്ല. ഓരോ ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിനാണ് ഈ നീക്കം നടത്തിയതെന്നാണ് ടെലികോം കമ്പനികളുടെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും