ധനകാര്യം

ഇന്ധനവില വീണ്ടും കൂടി; രണ്ടാഴ്ചക്കുളളില്‍ ഡീസലിന് കൂടിയത് രണ്ടുരൂപ, പെട്രോള്‍ വില 79ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചക്കുളളില്‍ ഡീസല്‍ ലിറ്ററിന് രണ്ടു രൂപയാണ് കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 രൂപ 60 പൈസയായി. പെട്രോളിന് മൂന്നുദിവസം കൊണ്ട് 41 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് ആറുദിവസം കൊണ്ട് 84 പൈസയാണ് വര്‍ധിച്ചത്. ഡീസലിന്റെ ഇന്നത്തെ വില 73 രൂപ 10 പൈസയായി.

കൊച്ചിയില്‍ ഡീസല്‍ വില 71 രൂപ 72 പൈസയാണ്. പെട്രോള്‍ വില 77 രൂപ 22 പൈസയും. കോഴിക്കോട് ഡീസല്‍, പെട്രോള്‍ വില യഥാക്രമം 72 രൂപ 05 പൈസ, 77 രൂപ 56 പൈസ എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ