ധനകാര്യം

കേരളത്തില്‍ നാലിടത്ത് ചെലവുകുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്റ്റേഷനുകള്‍

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതക സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് സിഎംഡി പ്രഭാത് സിങ്. തിരുവനന്തപുരം, കൊച്ചി, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദ്രവീകൃത പ്രകൃതിവാതക സ്‌റ്റേഷനുകള്‍ സ്ഥാപിക്കുക. ഈ സ്‌റ്റേഷനുകളില്‍ എല്‍എന്‍ജിക്കൊപ്പം സിഎന്‍ജിയും ലഭ്യമാകുമെന്ന് എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ദ്രവീകൃത പ്രകൃതിവാതകം വാഹനഇന്ധനമായി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കൊച്ചിമംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി ജൂണില്‍ പൂര്‍ത്തിയാകും. ഡീസലിനേക്കാള്‍ 25 ശതമാനം ചെലവു കുറഞ്ഞ ദ്രവീകൃത പ്രകൃതിവാതകം നേരിട്ടു വാഹന ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ പരീക്ഷണ ഓട്ടം രാജ്യത്ത് ആദ്യമായി ഡല്‍ഹി-മുംബൈ റൂട്ടില്‍ നടപ്പാക്കും. ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മുംബൈ-തിരുവനന്തപുരം റൂട്ടിലും ബസ് ഓടിക്കും. ഇതിനു മുന്നോടിയായി കൊച്ചി എല്‍എന്‍ജി പ്ലാന്റില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ചുള്ള ബസുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല