ധനകാര്യം

സ്വര്‍ണവില റെക്കോഡില്‍; പവന് 25,000ത്തിലേക്ക്, ഈ വര്‍ഷം ഉയര്‍ന്നത് 1300 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തില്‍. പവന് 80 രൂപ വര്‍ധിച്ച് 24880 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 3110 രൂപയായി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പവന് 23640 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ആഴ്ചകള്‍ കൊണ്ട് 25000ത്തിലേക്ക് നീങ്ങുന്നത്. ഏകദേശം 1300 രൂപയുടെ വര്‍ധന. ഗ്രാമിനും സമാനമായ വര്‍ധന രേഖപ്പെടുത്തി. 

സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ വന്ന വര്‍ധനയാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് സ്വര്‍ണത്തിന്റെ ഇറക്കുമതിയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തളര്‍ച്ച നേരിടുന്നതായുളള റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ മാറുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ