ധനകാര്യം

'സുന്ദരനാക്കിയത് മതി' ;  സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയ 29 ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളെ പൂട്ടിക്കെട്ടിയെന്ന് ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

സന്‍ഫ്രാന്‍സിസ്‌കോ:  ഫോട്ടോ മനോഹരമാക്കാന്‍ ഉപയോഗിച്ച് വന്ന 29 ഓളം ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളെ ഗൂഗിള്‍ ഡിലീറ്റ് ചെയ്തു. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. സുന്ദരനും സുന്ദരിയുമാക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലേക്ക് നല്‍കുന്നതായും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ബ്ലാക്ക്‌മെയിലിങിനും ഉപയോഗിക്കുന്നതായും ഗൂഗിള്‍ കണ്ടെത്തിയിരുന്നു. 

യുഎസിലെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ട്രെന്‍ഡ് മൈക്രോയാണ് ഗൂഗിളിനായി പഠനം നടത്തിയത്. കരിമ്പട്ടികയില്‍പ്പെട്ട ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.

 പ്രശ്‌നക്കാരായ ആപ്പുകള്‍  ഉപഭോക്താവ് ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോഴേക്കും വൈറസുള്ളതോ അശ്ലീല ഉള്ളടക്കമുള്ളതോ ആയ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ മൊബൈലിലേക്ക് കടത്തിവിടുന്നു. ഇതോടെ അറിയാതെ തന്നെ അത്തരം സൈറ്റുകളിലേക്കാണ് നേരെ എത്തുന്നത്. പോപ് അപ് സൈറ്റുകളിലൂടെയും ഇവ കടന്നു കൂടാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി