ധനകാര്യം

ഇനി ഈടില്ലാതെ തന്നെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ കാര്‍ഷിക വായ്പ; കര്‍ഷകര്‍ക്ക് ആശ്വാസ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഈടില്ലാത്ത കാര്‍ഷിക വായ്പകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ലക്ഷം രൂപയില്‍ നിന്ന് 1.60 ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്.  ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. വ്യാഴാഴ്ച അവസാനിച്ച പണ നയ സമിതി യോഗത്തിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാലബജറ്റില്‍ ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.ബി.ഐയുടെ തീരുമാനം.2010ലാണ് ഈടില്ലാത്ത കാര്‍ഷിക വായ്പയുടെ പരിധി ഒരു ലക്ഷമായി ഉയര്‍ത്തിയത്. അതിനു ശേഷം ഇങ്ങോട്ട് കൃഷി ചെലവിലുണ്ടായ വര്‍ധനയും ഉയര്‍ന്ന പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി 1.60 ലക്ഷമായി ഉയര്‍ത്തിയതെന്ന് ആര്‍.ബി.ഐ. അറിയിച്ചു.

കാര്‍ഷിക വായ്പയില്‍ അടക്കം മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരസമിതിക്ക് രൂപം നല്‍കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു