ധനകാര്യം

മടക്കാം നിവര്‍ത്താം, സ്മാര്‍ട്ട്‌ഫോണിന്റെ തലവര മാറ്റാന്‍ സാംസങിന്റെ 'ഗാലക്‌സി ഫോള്‍ഡ്'

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങുകയാണ് സാംസങ്. ഇതിന്റെ ഭാഗമായി മടക്കുകയും നിവര്‍ത്തുകയും ചെയ്യാവുന്ന ഗാലക്‌സി ഫോള്‍ഡാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. മടക്കിയാല്‍ 4.6 ഇഞ്ച് മാത്രം വലിപ്പവും നിവര്‍ത്തിയാല്‍ 7.3 ഇഞ്ച് വലിപ്പവുമാണ് ഫോണിനുള്ളത്. മടങ്ങുന്നതില്‍ മാത്രമാണ് ഗാലക്‌സി ഫോണിന്റെ ഫീച്ചര്‍ എന്ന് കരുതുകയേ വേണ്ട. ആറ് ക്യാമറകളും ഫോണിലുണ്ട്. ഒരു ക്യാമറ മുകളിലും പിന്‍വശത്ത് മൂന്നും രണ്ട് ക്യാമറകള്‍ ഫോണിനുള്ളിലും കണ്‍ തുറന്നിരിക്കും. 

 ലാപ്‌ടോപ്പുകളെ ഒഴിവാക്കാന്‍ ഗാലക്‌സി ഫോള്‍ഡ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.പ്രോസസിങ് പവര്‍ ഗെയിനിങ് ലാപ്‌ടോപുകളെക്കാള്‍ ഗാലക്‌സി ഫോള്‍ഡിനുണ്ട്.  ഇതിനുംപുറമേ മള്‍ട്ടി ടാസ്‌കിങും ഫോണില്‍ സാധ്യമാണ്. 

 ഇനിയുള്ള കാലം ഫോള്‍ഡഡ് ഫോണുകളുടേതാവുമോയെന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. സാംസങ് ഫോണ്‍ പുറത്തിറക്കിയെങ്കിലും ആപ്പിളും വാവോയും ഗൂഗിളുമെല്ലാം മടക്കാന്‍ സാധിക്കുന്ന ഫോണിന്റെ പണിപ്പുരയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്