ധനകാര്യം

11ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000ത്തിന് വിറ്റു; അബദ്ധം പിണഞ്ഞ് വിമാനക്കമ്പനി 

സമകാലിക മലയാളം ഡെസ്ക്

ഹോങ്കോങ്‌: ബിസിനസ് ക്ലാസ് വിമാനടിക്കറ്റ് ഇക്കണോമി ക്ലാസിന്റെ നിരക്കില്‍ വിറ്റ് അബദ്ധം പിണഞ്ഞ് ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയര്‍വെയ്‌സ്. പതിനൊന്നു ലക്ഷം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് കാത്തേയ് നാല്‍പ്പത്തേഴായിരം രൂപയ്ക്ക് വിറ്റുകളഞ്ഞത്. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ വിമാനക്കമ്പനി ഇത് ടിക്കറ്റ് വാങ്ങിയവര്‍ക്കുളള പുതുവര്‍ഷ സമ്മാനമാക്കി മാറ്റി തിരുത്തി.

ഓഗസ്റ്റ് മാസത്തില്‍ വിയറ്റ്‌നാമില്‍നിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനടിക്കറ്റുകളുടെ വില്‍പ്പനയിലാണ് കമ്പനിക്ക് അബദ്ധം സംഭവിച്ചത്. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ 16000 ഡോളര്‍ ( ഏകദേശം 11ലക്ഷം രൂപ)   വില നിശ്ചയിച്ചിരുന്ന ടിക്കറ്റുകളാണ് കേവലം 675 ഡോളറിന്( ഏകദേശം ഏകദേശം നാല്‍പ്പത്തേഴായിരം രൂപ) വിറ്റത്. ഇക്കാര്യം ഗാരി ലെഫ് എന്ന ട്രാവല്‍ ആന്‍ഡ് ലോയല്‍റ്റി പ്രോഗ്രാം ബ്ലോഗറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ടിക്കറ്റ് വില്‍പനയിലുണ്ടായ അബദ്ധത്തെ കുറിച്ച് കമ്പനി മനസ്സിലാക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കാത്തേയ് വക്താവ് അറിയിച്ചിട്ടുണ്ട്. അബദ്ധത്തില്‍ എത്രടിക്കറ്റുകള്‍ വിറ്റിട്ടുണ്ടെന്ന കാര്യവും കമ്പനി തുറന്നുപറഞ്ഞിട്ടില്ല. എങ്കിലും കുറഞ്ഞനിരക്കില്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ച ഭാഗ്യവാന്മാരെ സ്വാഗതം ചെയ്ത് കാത്തേയ് പസഫിക് ട്വിറ്ററില്‍ കുറിച്ചു. ഇത് യാത്രക്കാര്‍ക്ക് 2019നെ സ്‌പെഷ്യലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി ട്വിറ്ററില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ