ധനകാര്യം

ജിഎസ്ടി: റിട്ടേണ്‍ വൈകിയാല്‍ ഇനി പിഴ അമ്പതിനായിരം രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാപാരികള്‍ മാസംതോറും സമര്‍പ്പിക്കേണ്ടതായ ജിഎസ്ടിയിലെ ബി മൂന്ന് റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ഇനി പിഴ 50000 രൂപ. ഇതുസംബന്ധിച്ച് ജിഎസ്ടി അധികൃതര്‍ ഉത്തരവിറക്കി.

ഇതുവരെ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ ദിവസം 50 രൂപ വീതമായിരുന്നു പിഴ. അതേസമയം ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണം നടത്താത്തവര്‍ക്കും വൈകിച്ചവര്‍ക്കുമുളള മുഴുവന്‍ പിഴയും ഒഴിവാക്കി. ജിഎസ്ടി ആര്‍ ഒന്ന്, മൂന്ന് ബി റിട്ടേണുകള്‍ക്ക് ഇത് ബാധകമാണ്. പുതുവര്‍ഷത്തിലാണ് പുതിയ ഉത്തരവുകള്‍ ഇറങ്ങിയത്. 

ഇതുവരെയുളള റിട്ടേണ്‍ സമര്‍പ്പണത്തിന് വൈകിയതിനുളള പിഴയൊടുക്കിയവര്‍ക്ക് ആ തുക മുഴുവന്‍ തിരികെ നല്‍കും.സത്യസന്ധമായി റിട്ടേണ്‍ സമര്‍പ്പിച്ചതിനുളള പാരിതോഷികം എന്ന ഇനത്തില്‍പ്പെടുത്തിയായിരിക്കും തുക തിരികെ നല്‍കുക.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ