ധനകാര്യം

വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരും, അസംസ്‌കൃത എണ്ണവില 60 ഡോളറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരാന്‍ സാധ്യത. രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് അസംസ്‌കൃത എണ്ണ വില ഏഴു ശതമാനം ഉയര്‍ന്നിട്ടും ഇന്ത്യയില്‍ പ്രകടമാകാത്തത്. 

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോളിന് ലിറ്ററിന് 70.43 രൂപയും ഡീസലിന് 65 രൂപ 71 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ വില. ഒരുഘട്ടത്തില്‍ 80 കടന്ന് കുതിച്ച പെട്രോള്‍ വില രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കുറയുകയായിരുന്നു.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളറിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യയില്‍ എണ്ണവിലയില്‍ പ്രതിഫലിക്കാത്തത്. എന്നാല്‍ വരുംദിവസങ്ങളിലും അസംസ്‌കൃത എണ്ണവില വര്‍ധന തുടര്‍ന്നാല്‍ ഇന്ത്യയിലും ഇന്ധനവിലഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. 

അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതോടെ വ്യാപാരമേഖല വീണ്ടും ഉണര്‍വിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല