ധനകാര്യം

ഫെയ്സ്ബുക്കിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് യുവാക്കളല്ല! പിന്നെയാരാണ്? 

സമകാലിക മലയാളം ഡെസ്ക്

ഫെയ്‌സ്ബുക്ക് വഴിയുള്ള വ്യാജവാർത്താപ്രചാരകരിൽ മുന്നിലുള്ളത് പ്രായമായവരെന്ന് പഠനം. പ്രായമായവര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത യുവാക്കളേക്കാള്‍ നാലിരട്ടിയാണെന്നാണ് പടനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനെറ്റ് ലോകത്തേക്ക് വൈകി കടന്നുവന്ന  65 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍ വ്യാജവാര്‍ത്താ ലിങ്കുകള്‍ പങ്കുവെക്കുന്നതെന്നും ഓൺലൈനിൽ കണ്ടെത്തുന്ന വാർത്തകളുടെ വിശ്വാസ്യത കണ്ടെത്താൻ തക്ക ഡിജിറ്റല്‍ മാധ്യമ സാക്ഷരത ആര്‍ജിച്ചിട്ടില്ലാത്തതാണ് ഇതിന് കാരണമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 

ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ച് വ്യക്തതയില്ലായ്മ മൂലം ഇവയിലൂടെ ലഭിക്കുന്ന വിവരങ്ങൾ അവർ വിശ്വാസത്തിലെടുക്കുന്നെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഓര്‍മ്മക്കുറവും ഇതിനൊരു കാരണമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സത്യമെന്ന തോന്നലിനെ മറികടക്കാനാവശ്യമായ ഓര്‍മകള്‍ ഇവര്‍ക്കിടയില്‍ ദുര്‍ബലമാണെന്നും ​ഗവേഷകർ നിരീക്ഷിച്ചു. 

വ്യാജവാര്‍ത്ത ഡൊമൈനുകളിലെ ഉള്ളടക്കങ്ങള്‍ 18നും 29നും മദ്ധ്യേ പ്രായമുള്ളവരേക്കാള്‍ കൂടുതല്‍ 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. സയന്‍സ് അഡ്വാന്‍സസ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇങ്ങനെ ഒരു നിരീക്ഷണം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലേയും ഗവേഷകര്‍ ചേർന്നാണ് പഠനം നടത്തിയത്. പ്രായപൂര്‍ത്തിയായ 1750ഓളം അമേരിക്കക്കാരുടെ ഫെയ്‌സ്ബുക്ക് ഹിസ്റ്ററി പരിശോധിച്ചാണ് പഠനം നടത്തിയത്. ഉപയോക്താക്കള്‍ പങ്കുവെച്ച വ്യാജവാര്‍ത്താ ലിങ്കുകളും ഗവേഷകര്‍ പരിശോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി