ധനകാര്യം

ഫോക്‌സ് വാഗണ്‍ കമ്പനിക്ക് 100 കോടി രൂപ പിഴ: 48 മണിക്കൂറിനകം പിഴയടച്ചില്ലെങ്കില്‍ എംഡിയെ അറസ്റ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഫോക്‌സ് വാഗണ്‍ കാര്‍ നിര്‍മ്മാണ കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയതിനാണ് നടപടി. വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ അടച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കമ്പനി കണ്ടുകെട്ടാന്‍ ഉത്തരവിടേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടാന്‍ വോക്‌സ് വാഗണ്‍ കാറുകള്‍ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) കണ്ടെത്തിയത്. 2016ലെ കണക്കുകള്‍ പ്രകാരം 48 ടണ്ണിലധികം വിഷവാതകമാണ് വോക്‌സ് വാഗണ്‍ കാറുകള്‍ പുറത്തുവിട്ടത്. 

ഇതേതുടര്‍ന്നാണ് കമ്പനിയോട് 171 കോടി രൂപ പിഴ അടക്കാന്‍ കഴിഞ്ഞ ദിവസം ഹരിത  ട്രിബ്യൂണല്‍  ഉത്തരവിട്ടത്. ഇതില്‍ 100 കോടി രൂപ 48 മണിക്കൂറിനകം കെട്ടിവെക്കാനുള്ള ഉത്തരവാണ് ഇന്ന് പുറപ്പെടുവിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ