ധനകാര്യം

ഇന്ധന വില മേലോട്ട് ; പെട്രോളിന് എട്ടുപൈസ കൂടി ; ഡീസല്‍ വില 69 ലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് എട്ടു പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്നലെ പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയും കൂടിയിരുന്നു. 

ഒരു ലിറ്റര്‍ പെട്രോളിന് 72.50 രൂപയാണ് കൊച്ചിയിലെ വില. ഡീസല്‍ ലിറ്ററിന് 68.54  രൂപയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.79 രൂപയും ഡീസല്‍ 69.86 രൂപയുമാണ്. കോഴിക്കോട് 72.81 രൂപ, 68.86 രൂപ എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ ശരിവെയ്ക്കുന്നതാണ് വിലയിലെ വ്യത്യാസം. രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളര്‍ കടന്നിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്