ധനകാര്യം

വ്യാജവാര്‍ത്തകള്‍ ഒഴിവാക്കും ; ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി ട്വിറ്ററും ഒരുങ്ങുന്നുവെന്ന് ജാക്ക് ദോര്‍സെ 

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ട്വിറ്ററെന്ന് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ സിഇഒയായ ജാക്ക് ദോര്‍സെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്ത്‌കൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ വശങ്ങളെ കുറിച്ച് വിശദമായ പഠനമാണ് ട്വിറ്റര്‍ നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമോ അതോ പ്രതിപക്ഷത്തിന്റെ വിശലസഖ്യ സര്‍ക്കാര്‍ വരുമോ എന്നത് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണെന്നും ദോര്‍സെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ശക്തമായ സമൂഹ മാധ്യമം തന്നെയാണ് ട്വിറ്റര്‍. പലപ്പോഴും രാഷ്ട്രീയ നേതാക്കളുടെ ട്വീറ്റുകള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വലിയതാണെന്നും അദ്ദേഹം വിലയിരുത്തുന്നു. വ്യാജവാര്‍ത്തകളെ തടയാനും കൃത്യമായ വിവരങ്ങള്‍ മാത്രം ആളുകളിലേക്ക് എത്തിക്കാനും ട്വിറ്റര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെ പേരില്‍ ദോര്‍സെ ഏറെ പഴി കേട്ടിരുന്നു. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയെ തകര്‍ക്കുക എന്ന പോസ്റ്ററുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ 'ഹിന്ദു വിരുദ്ധനായി' ചിത്രീകരിച്ചു കൊണ്ടുള്ള സൈബര്‍ ആക്രമണം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ