ധനകാര്യം

ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനത്തില്‍ ഓരോ ദിവസവും 2200 കോടി രൂപയുടെ വര്‍ധന; രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 50 ശതമാനം ഒരു ശതമാനം സമ്പന്നരുടെ കയ്യില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ വരുമാനം പ്രതിദിനമെന്നോണം 2200 കോടി രൂപ വീതം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതേക്കാലയളവില്‍ സമ്പന്നരുടെ വരുമാനത്തില്‍ 39 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയോളം വരുന്ന താഴെക്കിടയിലുളളവരുടെ വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ ഉയര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയതെന്നും ഒാക്‌സ്ഫാം പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനം വരുന്ന 13.6 കോടി ദരിദ്രജനവിഭാഗങ്ങള്‍ 2004 മുതല്‍ കടബാധ്യതയിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണവും അവരുടെ വരുമാനവും ക്രമാതീതമായി ഉയരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ 77.4 ശതമാനം മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരുന്ന സമ്പന്നര്‍ കയ്യടക്കിവച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ തന്നെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 52 ശതമാനം കൈകാര്യം ചെയ്യുന്നതായും ഓക്‌സ്ഫാം കണക്കുകൂട്ടുന്നു. 

രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ദേശീയവരുമാനത്തിന്റെ കേവലം 4.8 ശതമാനം മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ വരുന്നവരുടെ വരുമാനം രാജ്യത്തെ ജനസംഖ്യയുടെ പകുതിപ്പേരുടെ വരുമാനത്തിന് തുല്യമാണ്. 2018-2022 കാലഘട്ടത്തില്‍ ഓരോദിവസവും പുതിയതായി  70 കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്നും പ്രഓക്‌സ്‌ഫോം വചിക്കുന്നു. 

കഴിഞ്ഞവര്‍ഷം പുതിയതായി 18 പേരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ ശതകോടീശ്വരന്മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ മൊത്തം സമ്പത്ത്. എന്നാല്‍ വരുമാനത്തില്‍ വര്‍ധന നിലനില്‍ക്കുമ്പോഴും ശതകോടീശ്വരന്മാരില്‍ ഒരു ശതമാനം മാത്രമാണ് 0.5 ശതമാനം അധികം നികുതി ഒടുക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ വരുമാനത്തില്‍ 12 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ ആഗോള ജനസംഖ്യയുടെ പകുതിപ്പേരുടെ വരുമാനത്തില്‍ 11 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു