ധനകാര്യം

ദുബൈ ഡ്യൂട്ടി ഫ്രീയില്‍ ഷോപ്പിങ് ഇനി ഇന്ത്യന്‍ രൂപയിലും

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈയിലെ വിമാനത്താവളങ്ങളില്‍ ഷോപ്പിങ്ങ് ഇനി ഇന്ത്യന്‍ രൂപയിലും. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ മൂന്നു ടെര്‍മിനലുകളിലും ഷോപ്പിങ്ങിന് ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിനിമയ നിരക്കു പ്രകാരം നഷ്ടം സഹിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ തീരുമാനം. നേരത്തെ ഇന്ത്യന്‍ യാത്രക്കാര്‍ ഷോപ്പിങ്ങിനായി രൂപ ഡോളറിലേക്കോ ദിര്‍ഹത്തിലേക്കോ യൂറോയിലേക്കോ മാറ്റണമായിരുന്നു. 

ദുബൈ ഡ്യൂട്ടി ഫ്രീയില്‍ സ്വീകരിക്കുന്ന പതിനാറാമത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ഇവിടെ നടക്കുന്ന ബിസിനസില്‍ പതിനെട്ടു ശതമാനവും ഇന്ത്യന്‍ യാത്രക്കാരില്‍നിന്നാണെന്നാണ് കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്