ധനകാര്യം

20 രൂപയുടെ പുതിയ നാണയം വരുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൂടുതല്‍ നാണയങ്ങള്‍ ഇറക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. ഒന്ന്, രണ്ട്, അഞ്ച്, പത്ത് , 20 രൂപയുടെ പുതിയ നാണയങ്ങള്‍ ഉടൻ പ്രാബല്യത്തിലാകുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പുതിയ നാണയങ്ങള്‍ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയതാണ്. ഇത് ഉടന്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി അറിയിച്ചു. 

പുതിയ നാണയങ്ങള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന വിധത്തിലുള്ളതായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി നാണയത്തില്‍ സവിശേഷ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 10 രൂപയുടെ വരെ നാണയങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ 20 രൂപയുടെ നാണയങ്ങള്‍ പുതുതാണ്. 

പൊതുമേഖലാ ബാങ്കുകള്‍ 70000 കോടി രൂപ വായ്പ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. സബര്‍ബന്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ റെയില്‍ മന്ത്രാലയത്തോട് നിര്‍ദേശം. ഭവന വായ്പാ രംഗത്തെ നിയന്ത്രണാധികാരം റിസര്‍വ് ബാങ്കിന് തിരികെ നല്‍കും. ഗാന്ധിയന്‍ മൂല്യങ്ങളെ കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി 'ഗാന്ധിപീഡിയ' പദ്ധതി ആവിഷ്‌കരിക്കും. എയര്‍ ഇന്ത്യയുടേതടക്കം പൊതുമേഖലയിലെ ഓഹരികള്‍ വിറ്റഴിക്കും തുടങ്ങിയ നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്