ധനകാര്യം

സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍ ; പവന് 26,000 രൂപ കടന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 26,000 രൂപ കടന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,265 രൂപയിലെത്തി. പവന് 200 രൂപ കൂടി 26,120 രൂപയിലെത്തി.  ആഗോള വിപണിയിലും സ്വര്‍ണ്ണവില കൂടിയിട്ടുണ്ട്. 

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ബജറ്റ് ദിനത്തില്‍ വില ഉയര്‍ന്നത്.

സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ നിലവില്‍ 10 ശതമാനമാണ്. ഇതാണ് പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തിയത്. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും നികുതി 12.5 ശതമാനമാക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ