ധനകാര്യം

ജാഗ്രതൈ!; ഫെയ്‌സ് ആപ്പിന് വ്യാജന്‍, വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന് ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ഇന്ത്യയില്‍ അടക്കം തരംഗമായ ഫെയ്‌സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍. വ്യാജ ഫെയ്‌സ് ആപ്പിനെ കരുതിയിരിക്കണമെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്‌പെര്‍സ്‌കിയിലെ ഗവേഷകന്‍ ഇഗോര്‍ ഗോളോവിന്‍ പറഞ്ഞു.

ഫെയ്‌സ് ആപ്പ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോണ്‍വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതകളെ കുറിച്ച് സൈബര്‍ സുരക്ഷാരംഗത്തുളളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യാജ ആപ്പ് എത്തിയതായുളള മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. 

നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്ന് കാട്ടിത്തരുന്നത് അടക്കമുളള കൗതുകങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് യഥാര്‍ത്ഥ ഫെയ്‌സ് ആപ്പ്. ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന പ്രായം കൂടിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് ഇന്ന് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി