ധനകാര്യം

രണ്ട് പഴത്തിന് 442 രൂപ വിലയിട്ട സംഭവം; ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: രണ്ട് പഴത്തിന് 442 രൂപ വിലയിട്ട ഫൈവ് സ്റ്റാര്‍ ഹോട്ടലിന് 25,000 രൂപ പിഴ വിധിച്ച് നികുതി വകുപ്പ്. ബോളിവുഡ് താരം രാഹുല്‍ ബോസാണ് ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ രണ്ട് പഴത്തിന് 442 രൂപ വിലയിട്ടതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

നികുതി ഒഴിവാക്കപ്പെട്ട സാധനത്തിന് നികുതി ചുമത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പിന്റെ നടപടി. രണ്ട് പഴത്തിന് ഇത്രയും തുക ചുമത്തിയതിനെ ചോദ്യം ചെയ്തുള്ള രാഹുല്‍ ബോസിന്റെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. വലിയ വിമര്‍ശനമാണ് ഹോട്ടലിനെതിരെ ഉയര്‍ന്നത്. 

രാഹുലിന്റെ ട്വീറ്റിന് പിന്നാലെ വിശദീകരണം ആരാഞ്ഞ് ചണ്ഡീഗഡിലെ നികുതി വകുപ്പ് ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. ജിഎസ്ടി ഉള്‍പ്പെടെ ചുമത്തിയാണ് പഴത്തിന് ഹോട്ടല്‍ വിലയിട്ടത്. യൂണിയന്‍ ടെറിറ്ററി ജിഎസ്ടിയുടെ പരിധിയില്‍ 12,500 രൂപ പിഴയും, കേന്ദ്ര സിജിഎസ്ടിയുടെ കീഴില്‍ 12,500 പിഴയുമാണ് വിധിച്ചിരിക്കുന്നത്. 

ശനിയാഴ്ച 11 മണിവരെയാണ് വിശദീകരണം നല്‍കാന്‍ ഹോട്ടലിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് ഹോട്ടല്‍ സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല