ധനകാര്യം

നെറ്റ് ബാങ്കിങിന് ഇനി സര്‍വീസ് ചാര്‍ജില്ല ; എടിഎം നിരക്ക് കുറയ്ക്കുന്നത് പഠിക്കാന്‍ സമിതി ; ഡിജിറ്റല്‍ ഇടപാടിന് ഇളവുകള്‍ പ്രഖ്യാപിച്ച് ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.  ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗമാണ് ഈ തീരുമാനമെടുത്തത്. 

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ആര്‍ബിഐ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ എടുത്തുകളഞ്ഞു. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. 

എന്‍ഇഎഫ്ടി വഴി രണ്ടു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാനാകും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിടി,  എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെയും, ആര്‍ടിജിഎസ് ഇടപാടിന് ആഞ്ചു രൂപ മുതല്‍ 50 രൂപ വരെയും ചാര്‍ജ് ഈടാക്കിയിരുന്നു. 

പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കാല്‍ശതമാനം കുറവു വരുത്തി. റിപ്പൊ നിരക്ക് 5.75 ശതമാനമായും റിവേഴ്‌സ് റിപ്പോ 5.50 ശതമാനമായുമാണ് കുറച്ചത്. ഇതോടെ വാണിജ്യ ബാങ്കുകളുടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയേറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്