ധനകാര്യം

ഇനി എയര്‍ടെല്‍ വരിക്കാര്‍ക്കും അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം; പദ്ധതി ലഭ്യമാക്കുന്ന ആദ്യ പേയ്‌മെന്റ്‌സ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ അംഗമാകാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യുടെ കീഴിലുള്ള പെന്‍ഷന്‍ പദ്ധതി ലഭ്യമാക്കുന്ന ആദ്യ പേയ്‌മെന്റ്‌സ് ബാങ്കായിരിക്കുകയാണ് എയര്‍ടെല്‍. 

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണ് അടല്‍ പെന്‍ഷന്‍ യോജന. 18നും 40നുമിടയില്‍ പ്രായമുള്ള എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും സ്‌കീമില്‍ അംഗമാകാം. 1000 മുതല്‍ 5000 രൂപവരെ മാസം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. പ്രതിമാസം വെറും 42 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്രീമിയം. കൂടാതെ വരിക്കാരന്‍ മരിച്ചു പോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ ലഭിക്കും. രണ്ടു പേരും മരിച്ചാല്‍ നോമിനിക്ക് 8.5 ലക്ഷം രൂപ ഒറ്റത്തവണ തുകയായി ലഭിക്കും.

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയിലുടനീളമുള്ള 50,000 ബാങ്കിങ് പോയിന്റുകളിലൂടെ ലളിതവും സുരക്ഷിതവും പേപ്പര്‍ രഹിതവുമായ മാര്‍ഗത്തിലൂടെ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം. ഒരു ലക്ഷം ബാങ്കിങ് പോയിന്റുകളിലേക്ക് സ്‌കീം വ്യാപിപ്പിക്കാനാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് ലക്ഷ്യമിടുന്നത്. ഭാരതി എ.എക്‌സ്.എയുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയും ലഭ്യമാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു