ധനകാര്യം

പാചകവാതക വില 100 രൂപ കുറച്ചു;നാളെമുതല്‍ പ്രാബല്യത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സബ്‌സിഡി രഹിത പാചകവാതകത്തിന്റെ  വില കുറച്ചു. സിലിണ്ടറിന് 100 രൂപ 50 പൈസയുടെ കുറവ് വരുത്തിയതായി  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. വില നാളെമുതല്‍ പ്രാബല്യത്തില്‍ വരും.

ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 637 രൂപയാകും. നിലവില്‍ 737 രൂപ നല്‍കണം ഒരു സിലിണ്ടറിന്. രാജ്യാന്തര വിപണിയില്‍ പാചകവാതക വില കുറഞ്ഞതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. ഡോളര്‍- രൂപ വിനിമയത്തിലെ അനുകൂല സാഹചര്യവും പാചകവാചകവില കുറയാന്‍ കാരണമായി.

സബ്‌സിഡി സിലിണ്ടറിന്റെ വില 494.35 രൂപയായും താഴ്ന്നു. സബ്‌സിഡിയായി നല്‍കുന്ന 142.65 രൂപ സര്‍ക്കാര്‍ വഹിക്കും. ഇത് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ടുനല്‍കുന്നതാണ് പതിവ്.

 ജൂണ്‍ ഒന്നിന് പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 3.65 ശതമാനത്തിന്റെ വര്‍ധന വരുത്തിയിരുന്നു. 25 രൂപയുടെ വര്‍ധനയാണ് പ്രാബല്യത്തില്‍ വന്നത്. നിലവില്‍ വര്‍ഷം 12 സബ്‌സിഡി സിലിണ്ടറുകളാണ് സര്‍ക്കാര്‍ ഒരു കുടുംബത്തിന് അനുവദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ