ധനകാര്യം

ആപ്പിള്‍ മേധാവിക്ക് ട്രംപ് പുതിയ പേരിട്ടു: പേര് മാറ്റി ടിം കുക്കും 

സമകാലിക മലയാളം ഡെസ്ക്

പ്പിൾ സിഇഒ ടിം കുക്ക്​ തന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ടിം ആപ്പിൾ എന്ന പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ്. ടിം എന്ന പേരിനൊപ്പം ആപ്പിളിന്റെ ലോ​ഗോ ചേർത്താണ് പുതിയ പേര്. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ടിം കുക്കിനെ ടിം ആപ്പിൾ എന്ന്​ തെറ്റായി സംബോധന ചെയ്​തതിന് പിന്നാലെയാണ് ഈ പേര് മാറ്റം. 

അമേരിക്കൻ വർക്ക്​ഫോഴ്​സ്​ പോളിസി ഉപദേശക സമിതി യോഗത്തിൽ വച്ചാണ് ട്രംപ് ടിം കുക്കിന്റെ പേര് തെറ്റായി പറഞ്ഞത്. ട്രംപിനുള്ള മറുപടിയെന്നോണമാണ് കുക്ക് പേര് മാറ്റിയിരിക്കുന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

ആപ്പിളും ട്രംപും തമ്മിൽ മുമ്പുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ ഇതോടെ വീണ്ടും ചർച്ചയാകുന്നുണ്ട്. അമേരിക്കൻ സർക്കാർ മുന്നോട്ടുവച്ച പല നിർദ്ദേശങ്ങളും ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് ആപ്പിൾ അം​ഗീകരിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു