ധനകാര്യം

 ഇനി 'കാവിലെ പാട്ടു മത്സരവും' ഗൂഗിള്‍ മാപ്പില്‍; പ്രദേശത്ത് നടക്കുന്ന പരിപാടികള്‍ മാപ്പില്‍ കണ്ടെത്താന്‍ പുതിയ സംവിധാനം 

സമകാലിക മലയാളം ഡെസ്ക്

ഴികാണിക്കാനും ട്രാഫിക്ക് നില സംബന്ധിച്ച വിവരം നല്‍കാനും മാത്രമല്ല പൊതുപരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും ഇനി ഗൂഗിള്‍ മാപ്പ് മതി. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്നതുവഴിയാണ് ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. പരിപാടിയുടെ പേര്, സ്ഥലം, തിയതി തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പങ്കുവയ്ക്കാനാകും. ഇതോടൊപ്പം പരിപാടിയുടെ ചിത്രങ്ങളും ചേര്‍ക്കാം. 

പ്രദേശത്ത് നടക്കുന്ന പരിപാടികള്‍ മാപ്പില്‍ ലഭ്യമാകുന്നതുവഴി ഉപയോക്താക്കള്‍ക്ക് ഓരോ സമയത്തും എന്തൊക്കെ പരിപാടികള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്താനും താത്പര്യമുള്ളവ തെരഞ്ഞെടുക്കാനും സാധിക്കും. തങ്ങളുടെ സ്വകാര്യ പരിപാടികളുടെ സമയം ഇതിനനുസരിച്ച് ക്രമീകരിക്കാനും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എങ്ങനെയാണ് ഒരിടത്തേക്ക് എത്തിപ്പെടുന്നത് എന്ന് പറഞ്ഞുകൊടുക്കുന്ന ആപ്പ് എന്ന നിലയില്‍ നിന്നും എവിടെ നിങ്ങള്‍ പോണം എന്ന് പറഞ്ഞുതരുന്ന ഒന്നായി മാറുകയാണ് ഇതുവഴി ഗൂഗിള്‍ മാപ്പ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു