ധനകാര്യം

മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ;  ആദ്യ പത്തിൽ എട്ടാമത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ എയർ പോർട്ട് സ്ഥാനം പിടിച്ചു. ആദ്യ പത്തിൽ എട്ടാമതാണ് രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. സമയ കൃത്യത, ​ഗുണനിലവാരമുള്ള സേവനം, ഭക്ഷണം, ഷോപ്പിങ് സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സംഘടനയായ എയർഹെൽപാണ് സർവേ നടത്തിയത്. 

ഖത്തറിലെ  ഹമാദ് ഇന്റർനാഷണൽ എയർപോർട്ടാണ് പട്ടികയിൽ ഒന്നാമത്. ടോക്കിയോ എയർപോർട്ട് രണ്ടാമതും ഏഥൻസ് മൂന്നാമതുമാണ് പട്ടികയിൽ ഇടം നേടിയത്.  ബ്രസീലിലെ അൽഫോൻസോ പെന, പോളണ്ടിലെ ഡാൻസ് ലെച് വെയ്ൽസ്, റഷ്യയിലെ ഷെറെമെത്യവോ, സിം​ഗപ്പൂരിലെ  ചാങ്സി, സ്പെയിനിലെ ടെനറൈഫ് നോർത്ത്, ബ്രസീലിലെ വിറാകോപോസ് എന്നീ  വിമാന ത്താവളങ്ങളാണ്   ആദ്യ പത്തിലെ മറ്റ് സ്ഥാനക്കാർ.

ലണ്ടനിലെ ​ഗാട്വിക് വിമാനത്താവളമാണ് ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാമത്. ബില്ലി ബിഷപ് ടൊറന്റോ സിറ്റി എയർപോർട്ട്, പോർട്ടു​ഗലിലെ പോർട്ടോ,ഫ്രാൻസിലെ പാരിസ് ഒർലി, മാഞ്ചസ്റ്റർ വിമാനത്താവഴം, മാൾട്ട വിമാനത്താവഴം, റുമാനിയയിലെ ഹെന്റ്റികൊആണ്ട. നെതർലന്റ്സിലെ ഈൻടോവൻ, കുവൈത്ത് ഇന്റർനാഷ്ണൽ, ലിസ്ബൺ പോർട്ടേലാ എന്നിവയാണ് സേവനത്തിന്റെ കാര്യത്തിലും ​ഗുണനിലവാരത്തിലും സമയ കൃത്യത പാലിക്കുന്നതിലും ഏറ്റവും പിന്നാക്കം നിൽക്കുന്ന വിമാനത്താവളങ്ങൾ.

യുഎസിലെ ഭൂരിഭാ​ഗം വിമാനത്താവളങ്ങളും സർവ്വീസിന്റെ കാര്യത്തിൽ വളരെ മോശമാണെന്നാണ് സർവ്വേ റിപ്പോർട്ട് പറയുന്നത്.  40 രാജ്യങ്ങളിൽ നിന്നുള്ള 40,0000 യാത്രക്കാർക്ക് പുറമേ വാണിജ്യ ഉപഭോക്താക്കളിൽ നിന്നും സംഘടന വിവരങ്ങൾ ശേഖരിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്. 

തുടർച്ചയായ രണ്ടാം വർഷവും ഖത്തർ എയർവേസ് മികച്ച വിമാനക്കമ്പനിയായി. അമേരിക്കൻ എയർലൈൻസ്, ഏയ്റോമെക്സിക്കോ, സാസ് സ്കാൻഡിനേവിയൻ എയർലൈൻ, ക്വാന്റാസ് എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റ് എയർലൈനുകൾ. റയാൻ എയർ, കൊറിയൻ എയർ, കുവൈത്ത് എയർവേസ്, യുഎസിന്റെ ഈസിജെറ്റ്, തോമസ് കുക്ക് എയർലൈൻസ് എന്നിവയാണ് മോശം സേവനം നൽകുന്ന എയർലൈനുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍