ധനകാര്യം

ആഴ്ചയില്‍ ആറുദിവസം സെക്‌സ്, അതും ആറുതവണ; ജീവനക്കാര്‍ക്ക്  പുതിയ ഉപദേശവുമായി ജാക്ക് മാ

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഉപദേശത്തിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ തലവന്‍. ഇത്തവണ ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സെക്‌സ് സംബന്ധമായ ഉപദേശവുമായാണ് ജാക്ക് മാ രംഗത്തുവന്നത്. ജീവനക്കാരുടെ ഒത്തുചേരലിലാണ് എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടുളള ജാക്ക് മായുടെ ആഹ്വാനം വന്നത്.

തൊഴിലിടത്ത് പ്രതിദിനം ഒന്‍പതു മണി മുതല്‍ ഒന്‍പതു മണി വരെയുളള 12 മണിക്കൂര്‍ സമയദൈര്‍ഘ്യത്തില്‍ ജോലി ചെയ്യാന്‍ ജാക്ക് മാ ആഹ്വാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കൂടുതല്‍ സമ്പാദിക്കാന്‍ ഈ രീതി സ്വീകരിക്കാനായിരുന്നു ജാക്ക് മായുടെ ഉപദേശം. ഇത്തരത്തില്‍ ഒരാഴ്ചയില്‍ ആറുദിവസം ജോലി ചെയ്യാനും അദ്ദേഹം ജീവനക്കാരോട് നിര്‍ദേശിച്ചു. സമാനമായ രീതിയില്‍ ജീവിതത്തില്‍ വിജയം നേടാനുളള ഉപദേശം നല്‍കിയാണ് ജാക്ക് മാ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ആഴ്ചയില്‍ ആറുദിവസം സെക്‌സില്‍ ഏര്‍പ്പെടാനാണ് അദ്ദേഹം ജീവനക്കാരോട് ഉപദേശിച്ചത്. ആഴ്ചയില്‍ ആറുതവണ ഇത്തരത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്‍പതുമണിക്കൂര്‍ സമയക്രമം നിശ്ചയിച്ചു നല്‍കിയ അദ്ദേഹം 996 ഫോര്‍മുലയാണ് മുന്നോട്ടുവെച്ചത്. 

ജോലി സമയം കൂട്ടാന്‍ ആവശ്യപ്പെട്ടു കൊണ്ടുളള ഉപദേശത്തിന് ലഭിച്ചത് പോലെ വലിയ വിമര്‍ശനമാണ് ജാക്ക് മായുടെ പുതിയ നിര്‍ദേശത്തെ തേടിയും എത്തിയിരിക്കുന്നത്. ഇത് ആഭാസമാണ് എന്നാണ് ചിലരുടെ അഭിപ്രായം. ഒന്‍പതു മണി മുതല്‍ ഒന്‍പതു മണി വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ ആറുദിവസം ആറുതവണ എന്ന തലത്തില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നത് ഏങ്ങനെ എന്ന ചോദ്യമാണ് നിരവധിപ്പേര്‍ ഉന്നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു