ധനകാര്യം

തിരുവനന്തപുരം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളില്‍ ഒന്ന്; ഹാംബര്‍ഗ് എയര്‍പോര്‍ട്ട് നടത്തിയ സര്‍വേയില്‍ നേട്ടം

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര തലത്തില്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി തിരുവനന്തപുരം. ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളം നടത്തിയ സര്‍വേയില്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലെത്തി തിരുവനന്തപുരം. 

യാത്രക്കാര്‍ക്കിടയില്‍ ഹാംബര്‍ഗ് വിമാനത്താവളം അധികൃതര്‍ നടത്തിയ സര്‍വേയിലാണ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തിയത്. 2019 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളിലായിരുന്നു സര്‍വേ. ഹാംബര്‍ഗ് വിമാനത്താവളത്തിലൂടെ കടന്നു പോയ 4,523 യാത്രക്കാരാണ് സര്‍വേയുടെ ഭാഗമായത്. 

ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടുള്ളതും ഹംബര്‍ഗ് പോലെ വലുതുമാണ് തിരുവനന്തപുരം എന്നാണ് ഹാംബര്‍ഗ് എയര്‍പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചാണ് ലിസ്റ്റില്‍ ഒന്നാമത്. ഫിലിപ്പൈന്‍സിലെ സെബു മൂന്നാമതും, ലാപ്ലാന്‍ഡിലെ റൊവാനീമി നാലാമതും, ചൈനയിലെ ചോങ്ഗ്വിങ് അഞ്ചാമതുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്