ധനകാര്യം

ബിജെപി അധികാരത്തിലേറുമെന്ന് പ്രവചനം: ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നേറി, രൂപയിലും നേട്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി മികച്ച പ്രകടനവുമായി വീണ്ടും അധികാരത്തില്‍ എത്തുമെന്ന പ്രവചനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം. വിപണിയുടെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് മുന്നേറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 300ഓളം പോയിന്റിന്റെയും കുതിപ്പ് രേഖപ്പെടുത്തി.

നിലവില്‍ 39000 പോയിന്റിനോട് അടുപ്പിച്ചാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് മുഖ്യമായി നേട്ടമുണ്ടാക്കിയത്. 

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും മുന്നേറ്റമുണ്ടായി.രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. വിനിമയത്തിന്റെ തുടക്കത്തില്‍ 73 പൈസയുടെ നേട്ടത്തോടെ 69 രൂപ 49 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി