ധനകാര്യം

ഫലം കാത്ത് ഓഹരി വിപണിയും ; സെന്‍സെക്‌സ് 39,000 കടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ :  ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഹരി വിപണി കുതിപ്പിലേക്ക്. സെന്‍സെക്‌സ് 39110 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 29 പോയിന്റ് ഉയര്‍ന്ന് 11,738 ഉം ആയി. 

 നാളെ ഉച്ചയോടെ ഫലസൂചനകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയും. കഴിഞ്ഞ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്‌സ് വന്‍ കുതിപ്പ് നടത്തിയിരുന്നു. 

പുറത്ത് വന്ന 12 ല്‍ അധികം എക്‌സിറ്റ് പോളുകള്‍ മോദി സര്‍ക്കാരിന്റെ തുടര്‍ച്ച പ്രവചിച്ചതോടെയാണ് വ്യാപാര രംഗത്തും കുതിപ്പുണ്ടായത്. വ്യാപാര വ്യവസായങ്ങളുടെ പുരോഗതിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് നിക്ഷേപകരെ വിപണിയില്‍ ക്രയവിക്രയത്തിന് പ്രേരിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്