ധനകാര്യം

രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക വളര്‍ച്ച ; കൂടുതല്‍ വിദേശ നിക്ഷേപം വരുമെന്ന് വ്യവസായ ലോകം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വിദേശ നിക്ഷേപത്തിന്റെ വരവിനും സാഹചര്യം ഒരുക്കുമെന്ന് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ നയങ്ങളും തുടരുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും ബിഎസ്ഇ അംഗം രമേഷ് ദാമനി പറഞ്ഞു. വ്യാപാരനയങ്ങളുടെ തുടര്‍ച്ച കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

വ്യവസായ രംഗത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്ന് രാജ്യത്തെ അടിമുടി മാറ്റാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ട സമയമാണിത്. വ്യാപാര വ്യവസായങ്ങള്‍ക്ക് ആരോഗ്യകരമായ പരിസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ സംരംഭകര്‍ മുതല്‍മുടക്കുന്നതിന് തയ്യാറാവൂവെന്നും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ ട്വിറ്ററില്‍ കുറിച്ചു. 

സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിര്‍ന്ന വ്യവസായിയും ഗോദ്‌റെജ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആദി ഗോദ്‌റെജ് പറയുന്നു. കോര്‍പറേറ്റ് ടാക്‌സ് ഉള്‍പ്പടെയുള്ളവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തില്‍ തന്നെ ഏറ്റവുമധികം കോര്‍പറേറ്റ് നികുതി ഈടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഇത് 25 ശതമാനമാക്കി കുറയ്ക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈ തീരുമാനം നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല