ധനകാര്യം

പത്തു ലക്ഷം കോടി വിപണി മൂല്യം; അപൂര്‍വ നേട്ടവുമായി റിലയന്‍സ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പത്തു ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില 1581 രൂപയില്‍ എത്തിയതോടെയാണ്, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അപൂര്‍വ നേട്ടം കൈവരിച്ചത്.

റിലയന്‍സിനെ പതിനെട്ടു മാസം കൊണ്ട് കടമില്ലാത്ത കമ്പനിയായി മാറ്റുമെന്ന് മുകേഷ് അംബാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ റിലയന്‍സിന്റെ ടെലികോം കമ്പനിയായ ജിയോ നിരക്കു വര്‍ധന പ്രഖ്യാപിച്ചതും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ചിട്ടുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഓഹരി വില ഉയരുന്നതിന് ഇതെല്ലാം കാരണമായിട്ടുണ്ടാവാം. ഈ വര്‍ഷം ഇതുവരെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിലയില്‍ നാല്‍പ്പതു ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

എണ്ണ, രാസ ബിസിനസുകളിലെ ഓഹരി സൗദി അരാംകോയ്ക്കു വില്‍ക്കാന്‍ റിലയന്‍സ് നീക്കം നടത്തുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കമ്പനിയുടെ വായ്പകള്‍ പൂര്‍ണമായി ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത