ധനകാര്യം

കുതിച്ചുയര്‍ന്ന് ഇന്ധന വില ; പെട്രോള്‍ വില 80 കടന്ന് മുന്നേറുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. കേരളത്തില്‍ പെട്രോളിന് 14 പൈസയും, ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 64 പൈസയായി. ഡീസല്‍ വില 71 രൂപ 19 പൈസയായും ഉയര്‍ന്നു. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 78 രൂപയായി. ഡീസല്‍ വില 72 രൂപ 57 പൈസയായി കൂടിയിട്ടുണ്ട്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 76 രൂപ 97 പൈസയും 71 രൂപ 52 പൈസയുമാണ്. 

മുംബൈയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. 80 രൂപ 21 പൈസയാണ് മുംബൈയിലെ ഇന്നത്തെ വില. ഡീസലിന് 70 രൂപ 75 പൈസയായും ഉയര്‍ന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 74 രൂപ 61 പൈസയാണ്. ഡീസല്‍ വില 67 രൂപ 49 പൈസയും. 

സൗദിയിലെ അരാംകോ എണ്ണ റിഫൈനറിയില്‍ ഹൂതി വിമതര്‍ നടത്തി ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന്, സൗദി എണ്ണ ഉത്പാദനം കുറച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലും അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. പിന്നീട് വില താണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ വില വര്‍ധന തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം