ധനകാര്യം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം?; ജിഎസ്ടി വരുമാനം 19 മാസത്തെ താഴ്ന്ന നിലയില്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ജിഎസ്ടി പിരിവില്‍ വന്‍ ഇടിവ്. 19 മാസത്തെ ഏറ്റവും വലിയ ഇടിവാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപയില്‍ താഴെയാണ് സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി പിരിവ്. ജിഎസ്ടി പിരിവിലെ ഇടിവ് ധനക്കമ്മി വര്‍ധിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞവര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ജിഎസ്ടി പിരിവില്‍ 2.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 94,442 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ഇക്കാലയളവിലെ വരുമാനം. ഇത്തവണ ഇത് 91916 കോടി രൂപയായി താഴ്ന്നു. മുന്‍ മാസം ഇത് 98,202 കോടി രൂപയായിരുന്നു.

ജിഎസ്ടി വരുമാനത്തിലെ ഇടിവ് ധനക്കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ തന്നെ ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി ഉയരുമെന്ന ആശങ്കയിലാണ് കേന്ദ്രസര്‍ക്കാര്‍. കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കിയത് ഉള്‍പ്പെടെയുളള നടപടികള്‍ ധനക്കമ്മി ഉയര്‍ത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ