ധനകാര്യം

'എന്ത് ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ മതി, അപ്പോള്‍ എത്തിക്കും'; ഹോട്ടല്‍ കീഴടക്കി റോബോട്ട് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: കാലം മാറുകയാണ്. എല്ലായിടത്തും മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കുന്ന റോബോട്ടുകള്‍ സ്ഥാനം പിടിക്കാനുളള സാധ്യത വിദൂരമല്ല. ഹോട്ടലില്‍ റോബോട്ട് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒഡീഷയിലെ ഭുവനേശ്വറിലാണ് കൗതുകം ജനിപ്പിക്കുന്ന ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. റോബോ ഷെഫ് എന്നാണ് ഹോട്ടലിന് പേരുനല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന റോബോട്ടിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണത്തിനായി കാത്തിരിക്കുന്ന ഉപഭോക്താക്കളുടെ സമീപത്തേയ്ക്ക് റോബോട്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ