ധനകാര്യം

സ്വര്‍ണ വില താഴേക്ക്;  മൂന്നു ദിവസം കൊണ്ടു കുറഞ്ഞത് 800 രൂപ, പവന്‍ വില 28,320ല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുപാഞ്ഞ സ്വര്‍ണ വില താഴേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും കുറവു രേ്ഖപ്പെടുത്തിയ വില 28,320ല്‍ എത്തി. പവന് 160 രൂപയാണ് ഇന്നു കുറഞ്ഞത്. 

കഴിഞ്ഞ ബുധനാഴ്ച ചരിത്രത്തില്‍ ആദ്യമായി 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. 29,120ല്‍നിന്ന് വ്യാഴാഴ്ച 28,960 ആയാണ് വില കുറഞ്ഞത്. വെള്ളിയാഴ്ച വില 28,480 ആയി. മൂന്നു ദിവസം കൊണ്ടു കുറഞ്ഞത് പവന് 800 രൂപ.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തിലെ സാമ്പത്തികപ്രതിസന്ധി സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്