ധനകാര്യം

ഗതാഗത നിയമലംഘകരെ കാത്തിരിക്കുന്നത് വന്‍ ഇരുട്ടടി?; ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധിപ്പിക്കാന്‍ ഐആര്‍ഡിഎ നീക്കം, കീശ ചോരും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴയായി ചുമത്തുന്നതിനെതിരെയുളള പ്രതിഷേധം ശക്തമാകുകയാണ്. പലപ്പോഴും നിയമപാലകരും വാഹനയാത്രക്കാരും തമ്മിലുളള തര്‍ക്കങ്ങളിലേക്കാണ് ഇത് വഴിതെളിയിക്കുന്നത്. അതിനിടെ, മോട്ടോര്‍ വാഹനരംഗത്തെ നിയമലംഘനങ്ങളെ വാഹനഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്പ്‌മെന്റ് അതോറിറ്റി. 

മോട്ടോര്‍ വാഹനരംഗത്തെ നിയമലംഘനങ്ങളെ വാഹനഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഐആര്‍ഡിഎ ഒരു പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കി. പ്രവര്‍ത്തകസമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഐആര്‍ഡിഎയുടെ ഉത്തരവില്‍ പറയുന്നു. ഇതിനാവശ്യമായ മികച്ച പദ്ധതി നിര്‍ദേശിക്കുന്നത് അടക്കമുളള ചുമതലകളാണ് പ്രവര്‍ത്തകസമിതിക്ക് നല്‍കിയിരിക്കുന്നത്. രാജ്യാന്തരതലത്തിലെ മികച്ച മാതൃകകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും പ്രവര്‍ത്തകസമിതിയോട് ഐആര്‍ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് അനുസരിച്ച് പ്രീമിയം വര്‍ധിക്കുന്ന ഫോര്‍മുല രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടപ്പിലാക്കണമെന്നും സെപ്റ്റംബര്‍ ആറിന് ഐആര്‍ഡിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അനുസരിച്ച് പ്രീമിയം വര്‍ധിക്കുന്ന ഫോര്‍മുല യാഥാര്‍ത്ഥ്യമായാല്‍ വാഹനയാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ തന്നെ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കുളള പിഴ വന്‍തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ