ധനകാര്യം

മില്‍മ പാല്‍വില വര്‍ധന വ്യാഴാഴ്ച മുതല്‍; നിരക്കുകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലിറ്ററിന് നാലു രൂപ വര്‍ധനയോടെയുളള പുതുക്കിയ മില്‍മ പാല്‍വില വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഇതോടെ ഒരു ലിറ്ററിന് 44 രൂപ മുതല്‍ 48 രൂപ വരെയാകും പുതിയ വില.ഓണ്‍ലൈന്‍ പാല്‍വിതരണം എല്ലാ ജില്ലകളിലും വ്യാപകമാക്കാന്‍ മില്‍മ ലക്ഷ്യമിടുന്നുണ്ട്.

കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ ലിറ്ററിന് നാലു രൂപ കൂട്ടാന്‍ ഓണത്തിന് മുന്‍പാണ് മില്‍മ  ഭരണസമിതി യോഗം തീരുമാനിച്ചത്. എന്നാല്‍ വില വര്‍ധന ഓണം കഴിഞ്ഞശേഷം നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ പാല്‍ ഏജന്‍ുമാര്‍ക്കും നല്‍കും . മഞ്ഞനിറമുള്ള കവറിനും ഇളം നീലനിറമുള്ള കവറിനും 44 രൂപയാകും . കടും നീല കവറിന് ലിറ്ററിന്  46 രൂപയാകും. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്‍െ വില 48 രൂപയാവും.

പുതുക്കിയ വില്‍പ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകും വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ തന്നെ പാല്‍ വിതരണം ചെയ്യേണ്ടി വരുമെന്ന് മില്‍മ അറിയിച്ചു. കാലിത്തീറ്റയുടെ വില കൂടിയതാണ് വില കൂട്ടാന്‍ നിര്‍ബന്ധിതമായതെന്നാണ് മില്‍മയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്