ധനകാര്യം

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന, പെട്രോള്‍ 26 പൈസ കൂടി; ഡീസല്‍ വിലയും ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സൗദി എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും ഇന്ധന വില വര്‍ധന. പെട്രോള്‍ ലിറ്റിന് 26 പൈസയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. ഡീസലിന് 25 പൈസ കൂടി. ഇന്നലെയും ഇന്ധന വില കൂടിയിരുന്നു.

കൊച്ചിയില്‍ 74.50 ആണ് ബുധനാഴ്ചത്തെ പെട്രോള്‍ വില. ഇന്നലെ ഇത് 74.24 ആയിരുന്നു. ഡീസല്‍ ലിറ്ററിന് 69.51 രൂപ.

സൗദിയിലെ ആരാംകോ എണ്ണശുദ്ധീകരണ ശാലയില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തെ തുടര്‍ന്ന് സൗദി ഉത്പാദനം കുറച്ചതോടെ, രാജ്യത്ത് എണ്ണപ്രതിസന്ധി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 12 ദിവസത്തേക്കുള്ള എണ്ണ നിലവില്‍ സ്‌റ്റോക്കുണ്ടെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം എണ്ണവിലയില്‍ ആറുരൂപ വരെ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ