ധനകാര്യം

ബസ് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല: ഡ്രൈവര്‍ക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

സമകാലിക മലയാളം ഡെസ്ക്


മോട്ടോര്‍ വാഹന നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ നിയമലംഘനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള നിരവധി കൗതുകവാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ബസ് ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് 500 രൂപ പിഴ ചുമത്തിയിരിക്കുകയാണ്.

നോയിഡയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയ്ക്കാണ് പിഴ ലഭിച്ചത്. സ്‌കൂള്‍ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി വാഹനങ്ങളെ ഓടിക്കുന്ന കമ്പനിയാണിത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പിഴയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. 

ഏകദേശം 50 ബസുകളുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 11 ന് നിയമ ലംഘനം നടത്തിയെന്നാണ് കുറ്റം. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണമായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഇതിന് മുന്‍പ് 4 പ്രാവശ്യം ഈ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ