ധനകാര്യം

100ാം സ്ഥാനത്ത് നിന്ന് 20ലേക്ക് അതിവേഗ കുതിപ്പ്; വ്യവസായ സൗഹൃദ രാജ്യം; ഇന്ത്യക്ക് അഭിമാന നേട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച് ഇന്ത്യ. ഒക്ടോബര്‍ 24ന് ലോക ബാങ്ക് പുറത്തിറക്കാനിരിക്കുന്ന വ്യവസായം എളുപ്പമാക്കുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഇടം സ്വന്തമാക്കിയത്. 

വ്യവസായം ആരംഭിക്കുക, പാപ്പരാത്തം പരിഹരിക്കുക, അതിര്‍ത്തി കടന്നുള്ള വ്യാപാരം, നിര്‍മാണ അനുമതി തുടങ്ങിയ നാല് മേഖലകളിലാണ് ഇന്ത്യന്‍ മുന്നേറ്റം. 2017ല്‍ ലോക ബാങ്ക് ഇറക്കിയ പട്ടികയില്‍ 100ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 199 രാജ്യങ്ങളുടെ പട്ടികയാണ് അന്ന് ലോക ബാങ്ക് പ്രസിദ്ധീകരിച്ചത്. 2018ല്‍ 77ാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി. ഇപ്പോള്‍ ആദ്യ 20ലേക്ക് കുതിപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ. 

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ നിക്ഷേപം നടത്തുന്നതിന് യുഎസിലെ വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ മുന്നേറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ