ധനകാര്യം

ടാറ്റയ്ക്ക് പിന്നാലെ വിപ്രോയും; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1125 കോടി നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റയ്ക്ക് പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി വിപ്രോയും. കോവിഡ് രോഗബാധ ചെറുക്കാനുളള നടപടികള്‍ക്ക് 1125 കോടി രൂപ സംഭാവനയായി നല്‍കുമെന്ന് വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡും അസീം പ്രേംജി ഫൗണ്ടഷേനും ചേര്‍ന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ദുരിതത്തില്‍ നിന്ന് കരകയറാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ പ്രശസ്തരായ നിരവധിപ്പേര്‍ സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌
രംഗത്തുവന്നിരുന്നു.

രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് 1,500 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പുകള്‍ വകയിരുത്തിയത്. 500 കോടി രൂപ ഇതിനായി വകയിരുത്തിയതായി ടാറ്റ ട്രസ്റ്റ്‌സ് ആണ് ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപ വകയിരുത്തിയതോടെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് വകയിരുത്തിയ തുക 1,500 കോടിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍