ധനകാര്യം

രണ്ടുമാസത്തിനകം 116 രൂപയുടെ കുറവ്; പാചകവാതക വില വീണ്ടും കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി പാചകവാതകവില വീണ്ടും കുറഞ്ഞു. സബ്‌സിഡി രഹിത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 63 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ്  ഗാര്‍ഹിക ആവശ്യത്തിനുളള 14.2 കിലോ വരുന്ന പാചകവാതക സിലിണ്ടറിന് വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഗണ്യമായി താഴ്ന്നതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.

സബ്‌സിഡി രഹിത പാചകവാതക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയതോടെ, കേരളത്തില്‍ വില 734 രൂപ 50 പൈസയായി. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും യഥാക്രമം 744, 714, 761 എന്നിങ്ങനെയാണ്വില. വാണിജ്യ സിലിണ്ടറിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 97 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 20 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് പാചകവാതക വിലയില്‍ പ്രതിഫലിച്ചത്. 

കഴിഞ്ഞമാസം സബ്‌സിഡിരഹിത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 53 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ രണ്ടുമാസം കൊണ്ട് പാചകവാതക വിലയില്‍ ഉണ്ടായ കുറവ് 116 രൂപയായി. തുടര്‍ച്ചയായി ആറുതവണ പാചകവാതക വില വര്‍ധിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ മാസം വില കുറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്