ധനകാര്യം

പെട്രോളിനും ഡീസലിനും ആവശ്യക്കാര്‍ കുറഞ്ഞു, വില്‍പ്പനയില്‍ 66% ഇടിവ്, വിമാന ഇന്ധനത്തിന് 90 ശതമാനം; പാചകവാതകത്തിന്റെ ആവശ്യകത 30 ശതമാനം ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തില്‍ 66 ശതമാനത്തിന്റെ ഇടിവ്. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യമൊട്ടാകെ പുരോഗമിക്കുന്നതിനിടെ, ഏപ്രിലില്‍ ഇതുവരെയുളള ഇന്ധന ഉപഭോഗത്തിന്റെ കണക്കുകളാണ് പുറത്തുവന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തിന്റെ കണക്കാണിത്.

മാര്‍ച്ചില്‍ ഇന്ധന ഉപഭോഗത്തില്‍ ഒരു ദശാബ്ദക്കാലത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 17 ശതമാനം ഇടിവോടെ 1.6 കോടി ടണ്ണായിരുന്നു ഇന്ധന ഉപഭോഗം. വിമാന ഇന്ധനം ഉള്‍പ്പെടെയുളള കണക്കാണിത്.ഇതിന് പിന്നാലെയാണ് ഏപ്രിലില്‍ ഇതുവരെയുളള കണക്കുകള്‍ പുറത്തുവന്നത്. പെട്രോളിനും ഡീസലിനും പിന്നാലെ വിമാന ഇന്ധനത്തിന്റെ ഉപഭോഗത്തിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. അഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ, വിമാന ഇന്ധനത്തിന്റെ ആവശ്യകതയില്‍ 90 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 ലക്ഷം ടണ്‍ പെട്രോളാണ് ഇന്ത്യ ഉപയോഗിച്ചത്. 73 ലക്ഷം ടണ്ണായിരുന്നു ഡീസല്‍ ഉപഭോഗം. ആറുലക്ഷത്തോളം വിമാന ഇന്ധനവും ഇക്കാലയളവില്‍ വിമാന കമ്പനികള്‍ ഉപയോഗിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പാചകവാതകത്തിന്റെ ഉപഭോഗത്തില്‍ മാത്രമാണ് വര്‍ധന. മാര്‍ച്ചില്‍ പാചകവാതക വില്‍പ്പനയില്‍ 1.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തി. 23 ലക്ഷം ടണ്‍ പാചകവാതമാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. ഏപ്രിലില്‍ ഇതുവരെ 30 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി എന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മാസവസാനം മാത്രമേ ഇതുസംബന്ധിച്ചുളള കൃത്യമായ കണക്കുകള്‍ അറിയാന്‍ സാധിക്കുകുയുളളൂവെന്ന് എണ്ണ കമ്പനികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍