ധനകാര്യം

വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് സമയം നീട്ടി; മെയ് 15 വരെ, കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ വാഹന,ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ പ്രീമിയം അടയ്ക്കുന്നതിന് സാവകാശം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രീമിയം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് മെയ് 15 വരെ അവസരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. 

കഴിഞ്ഞ ദിവസമാണ് കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ഏപ്രില്‍ 21 വരെ പ്രീമിയം അടയ്ക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ 14 വരെയുളള ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി മെയ് 15 വരെ നീട്ടിയത്.

പ്രീമിയം അടയ്ക്കുന്നതിനുളള സമയപരിധി കഴിഞ്ഞാലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അനുസരിച്ചുളള സംരക്ഷണം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതായത് പ്രീമിയം അടയ്‌ക്കേണ്ട സമയപരിധി ഏപ്രില്‍ 15ന് അവസാനിക്കുമെന്ന് കരുതുക, നിലവിലെ സാഹചര്യത്തില്‍ മെയ് 15 വരെ ഇവര്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഇത് ബാധകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല